Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sukumaran Nair

സുകുമാരന്‍ നായര്‍ വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​ന്‍എ​​​സ്എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ജി.​​​ സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ആ​​​റാം​​​ത​​​വ​​​ണ​​​യാ​​​ണ് ജ​​​ന​​​റ​​​ല്‍സെ​​​ക്ര​​​ട്ട​​​റി​​​യാ​​​കു​​​ന്ന​​​ത്. എ​​​ന്‍. വി ​​​അ​​​യ്പ്പ​​​ന്‍ പി​​​ള്ള​​​യെ വീ​​​ണ്ടും ട്ര​​​ഷ​​​റ​​​റാ​​​യും തെ​​​ര​​​ഞ്ഞ​​​ടു​​​ത്തു. ഡ​​​യ​​​റ​​​ക്ട​​​ര്‍ബോ​​​ര്‍ഡി​​​ലേ​​​ക്ക് ഒ​​​മ്പ​​​തു​​​പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ​

ജി.​​​സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍(​​​ച​​​ങ്ങ​​​നാ​​​ശേ​​​രി), എ​​​ന്‍.​​​വി.​​​ അ​​​യ്യ​​​പ്പ​​​ന്‍പി​​​ള്ള(​​​ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി), ചി​​​ത​​​റ എ​​​സ്.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍നാ​​​യ​​​ര്‍(​​​ച​​​ട​​​യ​​​മം​​​ഗ​​​ലം), വി.​​​എ. ​​​ബാ​​​ബു​​​രാ​​​ജ് (നെ​​​ടു​​​മ​​​ങ്ങാ​​​ട്), ജി.​​​ ത​​​ങ്ക​​​പ്പ​​​ന്‍പി​​​ള്ള(​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര), പി.​​​എ​​​ന്‍.​​​സു​​​കു​​​മാ​​​ര​​​പ്പ​​​ണി​​​ക്ക​​​ര്‍(​​​ചെ​​​ങ്ങ​​​ന്നൂ​​​ര്‍), കെ.​​​ശ്രീ​​​കു​​​മാ​​​ര്‍(​​​കു​​​ന്ന​​​ത്തു​​​നാ​​​ട്), ആ​​​ര്‍.​​​മോ​​​ഹ​​​ന്‍കു​​​മാ​​​ര്‍(​​​തി​​​രു​​​വ​​​ല്ല), വി.​​​ആ​​​ര്‍.​​​കെ.​​​ ബാ​​​ബു(​​​കു​​​ന്ന​​​ത്തൂ​​​ര്‍) എ​​​ന്നി​​​വ​​​രാ​​​ണ് പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

Kerala

എൻഎസ്എസ് - എസ്എൻഡിപി ഐക്യം തകർത്ത അഞ്ചു കാരണങ്ങൾ

ചങ്ങനാശേരി: വീണ്ടും കൊട്ടിഘോഷിച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞുവീണപ്പോൾ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ. മുമ്പും ഇത്തരം ഐക്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നതായിരുന്നു ചരിത്രം. ഇത്തവണത്തെ ഐക്യശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ ആദ്യം ഘട്ടത്തിലേ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഐക്യത്തിൽ പോകുമെന്നാണ് പലരും കരുതിയിരുന്നത്.

എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സാമുദായിക ഐക്യത്തിന് അതൊന്നും വിഘാതമാകില്ലെന്ന് ഇത്തവണ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ എന്തായാലും തെരഞ്ഞെടുപ്പ് വരെ ഐക്യരഥം ഉന്തിത്തള്ളി നീക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാം ദിവസങ്ങൾക്കൊണ്ട് തകർന്നുവീണു. ഇടതുപക്ഷം ഒഴികെയുള്ള രാഷ്‌ട്രീയ കക്ഷികൾ ഐക്യത്തെ കരുതലോടെയാണ് കണ്ടതും വിലയിരുത്തിയതും.
പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഐക്യത്തിൽനിന്നു പിന്മാറാൻ എൻഎസ്എസിനെ പ്രരിപ്പിച്ചതെന്നാണ് കരുതുന്നത്.

1. സമദൂരത്തിലെ വിള്ളൽ

രാഷ്‌ട്രീയ കക്ഷികളോട് സമദൂരം പുലർത്തുക എന്നത് എൻഎസ്എസിന്‍റെ പ്രഖ്യാപിത നയമാണ്. എന്നാൽ, പൊതുവേ ഇടതുപക്ഷത്തോടു ആഭിമുഖ്യം പുലർത്തുന്ന പരസ്യനിലപാടാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുലർത്തുന്നത്. അതേസമയം, അദ്ദേഹത്തിന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് എന്ന പാർട്ടിയുമായി എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയുമാണ്. ഇങ്ങനെ രാഷ്‌ട്രീയ സമീപനങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സാമുദായിക സംഘടനകളും ഐക്യത്തിലേക്കു വരുമ്പോൾ എൻഎസ്എസിന് അതിന്‍റെ സമദൂരമെന്ന പ്രഖ്യാപനം പിന്നെ ആർജവത്തോടെ പറയാൻ കഴിയാതെ വരുമെന്നു പലരും ചൂണ്ടിക്കാട്ടി. പിന്മാറുന്നതാണ് എൻഎസ്എസിന്‍റെ പ്രഖ്യാപിത മൂല്യങ്ങൾക്കു നല്ലതെന്ന് അഭിപ്രായത്തിന് അതോടെ മുൻതൂക്കം ലഭിച്ചു.

2. രാഷ്‌ട്രീയക്കുരുക്ക്

രണ്ടു സംഘടനകളുടെ നേതാക്കളും ഐക്യത്തെക്കുറിച്ചു വാചാലമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കൂട്ടായി വിമർശനങ്ങൾ ഉന്നയിച്ചത് ഐക്യത്തിന്‍റെ ഉദ്ദേശ്യലക്ഷ്യത്തെ സംശയത്തിലാഴ്ത്തി. വി.ഡി. സതീശനും അതുവഴി യുഡിഎഫിനും എതിരാ‍യ സംഖ്യമായിട്ടാണ് ഇരു സംഘടനകളുടെയും ഐക്യമെന്ന പ്രതീതി പൊതുസമൂഹത്തിൽ ഉയർന്നു. ഐക്യത്തെ ഇടതുപക്ഷം ഹാർദമായി സ്വാഗതം ചെയ്തത് ഈ ചിന്തയ്ക്ക് ആക്കംകൂട്ടി. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ നിറഞ്ഞതോടെ ഏതെങ്കിലും വ്യക്തികൾക്ക് എതിരല്ല ഐക്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിക്കു വിശദീകരിക്കേണ്ടിവന്നു. പക്ഷേ, ഇതു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. സംഘടനയ്ക്ക് ഉള്ളിൽ തന്നെ ഐക്യത്തിനെതിരേ സമ്മർദം ശക്തമായി. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവർ ചേർന്നു പ്രവർത്തിക്കുന്ന സമുദായം ഏതെങ്കിലും കക്ഷികൾക്ക് എതിരാണെന്നു മുദ്രകുത്തപ്പെടുന്നത് നല്ലതല്ല എന്ന അഭിപ്രായം ശക്തിപ്പെട്ടു.

3. സാമുദായിക ഐക്യം

മറ്റു സമുദായങ്ങൾക്കെതിരേ തുടർച്ചയായി വിവാദ പ്രസ്താവനകൾ നടത്തുന്ന വെള്ളപ്പാള്ളി നടേശനുമായി കൈകോർക്കുന്നത് എൻഎസ്എസ് തുടർന്നുവരുന്ന അന്തസിനും മൂല്യങ്ങൾക്കും നിരക്കുന്നതല്ലെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങളെയും മാനിക്കുകയും അവരോടു മാന്യമായി ഇടപെടുകയും ചെയ്യുന്ന പാരമ്പര്യമാണ് എൻഎസ്എസിന് ഉള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായം അടക്കമുള്ളവരെ തുടർച്ചയായി ഇകഴ്ത്തി സംസാരിക്കുന്ന ഒരാളുമായുള്ള കൂട്ടുകെട്ട് സംഘടനയുടെ സത്പേരിനു കളങ്കം ചാർത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി.

4. ഗൂഢനീക്കമോ‍?

എൻഎസുംഎസും എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ തുടർചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ച നടപടിയാണ് എൻഎസ്എസിനെ അലോസരപ്പെടുത്തിയ മറ്റൊരു ഘടകം. അനുജനപ്പോലെ തുഷാറിനെ പെരുന്നയിലേക്ക് സ്വീകരിക്കുമെന്നൊക്കെ ആദ്യ ഘട്ടത്തിൽ പ്രസ്താവന വന്നെങ്കിലും എൻഡിഎ ഘടകകക്ഷിയുടെ നേതാവ് എന്ന നിലയിൽ അറിയപ്പെടുന്നയാളുമായി ഐക്യ ചർച്ച നടത്തിയാൽ അതു സംഘടനയുടെ സമദൂര സിദ്ധാന്തത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്ക എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ ശക്തമായിരുന്നു. ഐക്യത്തിന്‍റെ ഗുണഭോക്താവായി മാറാൻ എൻഡിഎ നടത്തുന്ന വളഞ്ഞ വഴിയാണോയെന്ന ഇതെന്ന സംശയവും ബലപ്പെട്ടു.

5. പത്മ പുരസ്കാരവും?

ഐക്യനീക്കം നടക്കുന്നതിനിടെ വെള്ളാപ്പള്ളി നടേശനു പത്മഭൂഷൻ പുരസ്കാരം കൂടി ലഭിച്ചതോടെ ഐക്യം സാധ്യമാക്കിയാൽ അതിന്‍റെ തിളക്കവും ക്രഡിറ്റും വെള്ളാപ്പള്ളി സ്വന്തമാക്കുമെന്നും എൻഎസ്എസ് മങ്ങിപ്പോകുമെന്നും സംഘടനയിൽ അഭിപ്രായം ഉയർന്നിരുന്നു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പുരസ്കാര പ്രഖ്യാപനത്തിലുള്ള സംഘടനയുടെ അതൃപ്തിയും നിഴലിച്ചെന്ന സംശയവും പലർക്കുമുണ്ട്. കേരള രാഷ്‌ട്രീയം ആകെ കലങ്ങിമറിയുന്ന സാഹചര്യത്തിൽ അതിൽ പക്ഷം പിടിച്ചെന്ന ആക്ഷേപത്തിലേക്കു സംഘടനയെ കൊണ്ടുപോകുന്നത് ഉചിതമാകില്ല എന്ന അഭിപ്രായവും ഇതിനൊപ്പം ശക്തമായി ഉയർന്നു.

അന്നു പൊളിഞ്ഞ ഐക്യം

ഇതിനുമുമ്പുള്ള ഐക്യത്തിന് 13വയസാകുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു ഐക്യനീക്കം സംഭവിച്ചത്. 2013 ഏപ്രില്‍ മാസത്തിലായിരുന്നു അന്നത്തെ ഐക്യത്തിനു തുടക്കമിട്ടത്. എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കണ്ടാണ് അന്നത്തെ ഐക്യത്തിന് ആഹ്വാനം നടത്തിയത്. അത് 2013 ഏപ്രില്‍ 13നായിരുന്നു.
അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുകയാണെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഭരണമാണ് നടക്കുന്നതെന്നും ആരോപണമുയര്‍ത്തിയായിരുന്നു ഐക്യ സന്നാഹം.
അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍, സംവരണ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം അധിക നാള്‍ നീണ്ടില്ല.
 
എല്ലാം പെട്ടെന്ന്

കഴിഞ്ഞ ബുധനാഴ്ച കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസുമായി യോജിക്കാന്‍ തയാറാണെന്ന പ്രഖ്യാപനത്തെ എന്‍എസ്എസ് ജനറൽ സെക്രട്ടറി സര്‍വാത്മനാ സ്വാഗതം ചെയ്തതോടെയാണ് ഇത്തവണത്തെ ഐക്യനീക്കം സജീവമായത്.
എന്‍എസ്എസിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്കു കോട്ടംതട്ടാതെ എസ്എന്‍ഡിപിയുമായുള്ള ഐക്യം യാഥാര്‍ഥ്യമാകുമെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ബുധനാഴ്ച എന്‍എസ്എസ് ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രഖ്യാപനം ചാനല്‍ വാര്‍ത്തകളില്‍ വീക്ഷിച്ച ശേഷമാണ് സുകുമാരന്‍ നായര്‍ അന്നു പ്രതികരിച്ചത്.

ചര്‍ച്ചയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളി പെരുന്നയില്‍ എത്തുമെത്തുമ്പോള്‍ രാഷ്‌ട്രീയക്കാരനായി കാണാതെ വെള്ളാപ്പള്ളിയുടെ മകനായും എസ്എന്‍ഡിപിയുടെ നേതാവായും തന്‍റെ അനുജനായും കരുതി സ്വീകരിക്കുമെന്നും അന്നു സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
എസ്എന്‍ഡിപിയുമായി ഐക്യമെന്നത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാര്‍ വന്നതിനു ശേഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് യോജിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. എന്നാല്‍, തുഷാര്‍ വരാന്‍ വൈകി. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യത്തെ അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഐക്യനീക്കം തിടുക്കത്തിലായിരുന്നെങ്കിൽ അതു പൊളിഞ്ഞത് അതിനേക്കാൾ വേഗത്തിലായിരുന്നു.

Kerala

രാ​ഷ്ട്രീ​യ നീ​ക്ക​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി, സ​മീ​പ​ന​ത്തി​ൽ സം​ശ​യം തോ​ന്നി: ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: എ​സ്എ​ൻ​ഡി​പി യോ​ഗ​വു​മാ​യു​ള്ള ഐ​ക്യ ശ്ര​മ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ കാ​ര​ണം പി​ന്നി​ൽ രാ​ഷ്ട്രീ​യ നീ​ക്ക​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ.

ത​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സം​ശ​യ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

'പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ഹി​ന്ദു സം​ഘ​ട​ന​ക​ൾ യോ​ജി​ക്ക​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ ഐ​ക്യം ഉ​ന്ന​യി​ച്ച ആ​ളു​ക​ൾ​ക്ക് രാ​ഷ്ട്രീ​യ നീ​ക്ക​മു​ണ്ടെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​ക്കി. അ​ടി​സ്ഥാ​ന​മൂ​ല്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് സ​മ​ദൂ​രം. അ​തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല'.

'ഐ​ക്യ​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങാ​നു​ള്ള പ്ര​മേ​യം ഞാ​ൻ ത​ന്നെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​ച്ഛ​ൻ മ​ക​നെ പ​റ​ഞ്ഞ​യ​ക്കു​ക, ഐ​ക്യം പ​റ​യു​മ്പോ​ൾ എ​ന്തി​നാ​ണ് എ​ൻ​ഡി​എ​യു​ടെ നേ​താ​വി​നെ ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ന്ന​ത്. അ​വ​രു​ടെ സ​മീ​പ​ന​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് സം​ശ​യം തോ​ന്നി. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​രി​ട്ട് വ​ന്നാ​ലും ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ നി​ല​പാ​ട് നേ​രി​ട്ട് പ​റ​യു​മാ​യി​രു​ന്നു'- സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ​ക്യ ശ്ര​മ​ത്തി​ന് എ​ൻ​എ​സ്എ​സ് ബോ​ർ​ഡി​ൽ ഭി​ന്ന​ത ഉ​ണ്ടാ​യി​ല്ല. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്കം; ശ്രീ​ധ​ര​ൻ​പി​ള്ള സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ബി​ജെ​പി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ബി​ജെ​പി​ക്കെ​തി​രെ സു​കു​മാ​ര​ൻ നാ​യ​ർ തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ സ​ന്ദ​ർ​ശ​നം. ബി​ജെ​പി​യു​ടെ ജി​ല്ലാ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

കൂ​ടി​ക്കാ​ഴ്ച ഇ​രു​പ​ത് മി​നി​റ്റോ​ളം നീ​ണ്ടു. എ​ൻ​എ​സ്എ​സു​മാ​യി ബി​ജെ​പി​ക്ക് ത​ർ​ക്ക​ങ്ങ​ളി​ല്ലെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ശ്രീ​ധ​ര​ൻ പി​ള്ള പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം ശ്രീ​ധ​ര​ൻ​പി​ള്ള​യു​മാ​യി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ സൗ​ഹൃ​ദ​മു​ണ്ടെ​ന്ന് സു​കു​മാ​ര​ൻ നാ​യ​രും പ​റ​ഞ്ഞു.

 

 

 

 

Kerala

എ​ൻ​എ​സ്എ​സു​മാ​യി ഐ​ക്യം, സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്‌​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ഉ​ട​ൻ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​മെ​ന്ന് എ​സ്‌​എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

എ​സ്‌​എ​ൻ​ഡി​പി​യു​ടെ നി​ർ​ണാ​യ​ക യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​കും എ​ൻ​എ​സ്‌​എ​സു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​ക​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​റി​യി​ച്ചു.

എ​സ്‌​എ​ൻ​ഡി​പി യോ​ഗ​ത്തി​ന് ഒ​രു സ​മു​ദാ​യ​ത്തോ​ടും വി​രോ​ധ​മി​ല്ല. ലീ​ഗി​നെ​പ​റ്റി​യു​ള്ള അ​ഭി​പ്രാ​യം പ​റ​ഞ്ഞ​പ്പോ​ൾ മു​സ്‌​ലീം സ​മു​ദാ​യ​ത്തോ​ടു​ള്ള വി​ദ്വേ​ഷ​മാ​യി വ്യാ​ഖ്യാ​നി​ച്ചു. ഒ​രി​ക്ക​ലും മു​സ്‌​ലീം സ​മു​ദാ​യ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ല. ലീ​ഗ് ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ കാ​ട്ടി​യ വി​വേ​ച​ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടേ​യു​ള്ളു.

ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ഐ​ക്യ​ത്തി​ന് കാ​ഹ​ളം മു​ഴ​ക്കി​യ​ത് എ​ൻ​എ​സ്‌​എ​സ് നേ​തൃ​ത്വ​മാ​ണ്. അ​തി​ൽ സു​കു​മാ​ര​ൻ നാ​യ​രോ​ട് ഞ​ങ്ങ​ൾ​ക്ക് ന​ന്ദി​യു​ണ്ട്. ഐ​ക്യം ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ ഞാ​ൻ ക​യ​റി എ​ന്ന​ത് വ​ലി​യ തെ​റ്റാ​യെ​ന്ന് നി​ങ്ങ​ൾ പ​റ​ഞ്ഞ​ല്ലോ. അ​തി​ൽ ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ത്മ​ബ​ലം ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​മാ​ണ്.

സാ​മൂ​ഹ്യ​നീ​തി​ക്കു​വേ​ണ്ടി​യാ​ണ് ച​ർ​ച്ച. നാ​യാ​ടി മു​ത​ൽ ന​സ്രാ​ണി വ​രെ​യു​ണ്ടാ​കും. മ​ല​പ്പു​റം ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ മ​തേ​ത​ര​ത്വം ഉ​റ​പ്പാ​ക്കും. അ​വ​രെ​യൊ​ന്നും ഒ​ഴി​വാ​ക്കാ​നാ​കി​ല്ല. പ​റ്റി​യ തെ​റ്റു​ക​ളെ​ല്ലാം തി​രു​ത്തി​ക്കൊ​ണ്ടാ​കും പു​തി​യ ച‌​ർ​ച്ച.

എ​ൻ​എ​സ്‌​എ​സും എ​സ്‌​എ​ൻ​ഡി​പി​യും ത​മ്മി​ൽ കൊ​മ്പു​കോ​ർ​ക്കു​ന്ന പ്ര​ശ്‌​ന​മേ ഇ​നി ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ല. ച​ർ​ച്ച എ​ങ്ങ​നെ​യാ​കു​മെ​ന്ന് അ​വി​ടെ എ​ത്തി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മേ പ​റ​യാ​ൻ ക​ഴി​യു എ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

 

Kerala

എസ്എൻഡിപി നേതൃയോഗം നാളെ; നിർണായക പ്രഖ്യാപനത്തിനു സാധ്യത

ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.

എൻഎസ്എസ് രാഷ്‌ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്‍റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്

‌നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്‍റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Kerala

എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് ആരുടെയും ഉപദേശം വേണ്ട, സതീശനെതിരല്ല: സുകുമാരൻ നായർ

ചങ്ങനാശേരി: എൻഎസ്എസ്-എസ്എൻഡിപി ഐക്യം സാധ്യമാക്കാൻ ഇരു സംഘടനകളും തീരുമാനിച്ചാൽ മതിയെന്നും അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരൻ നായർ. ഇന്നലെ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ സാമുദായിക ഐക്യം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.

എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ യോജിക്കേണ്ടതാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ചൂണ്ടികാട്ടിയപ്പോൾ നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ മൂല്യങ്ങൾക്കു കോട്ടം വരാത്തവിധത്തിൽ ഐക്യമാകാമെന്നാണ് താൻ പറഞ്ഞതെന്നും സുകുമാരൻ നായർ ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ ദീർഘകാലമായി ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന 89 വയസുള്ള വെള്ളപ്പള്ളി നടേശനെ അധിക്ഷേപിച്ചത് ഏതു രാഷ്‌ട്രീയ നേതാവാണെങ്കിലും അതു ഭൂഷണമല്ലെന്നു താൻ പ്രതികരിച്ചിരുന്നു.

എന്നാൽ, പിന്നീട് എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള ഐക്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിരാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വ്യാപകപ്രചാരണം ശ്രദ്ധയിൽപ്പെട്ടു. വിഷയം എൻഎസ്എസ് -എസ്എൻഡിപി ഐക്യം എന്നുള്ളതാണ്. ഏതെങ്കിലും വ്യക്തികളെ അതിലേക്കു കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Kerala

വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ച​ർ​ച്ച​ക്ക് ത​യാ​ർ: സു​കു​മാ​ര​ന്‍ നാ​യ​ർ

കോ​ട്ട​യം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കു​മ്പോ​ൾ രാ​ഷ്ട്രീ​യ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്രാ​യ​ത്തെ ബ​ഹു​മാ​നി​ക്ക​ണം. എ​ന്‍​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​പ​ര​മാ​യി എ​ല്ലാ​വ​രോ​ടും ഒ​രേ സ​മീ​പ​ന​മാ​ണ്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ദീ​ർ​ഘ​കാ​ല​മാ​യി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​വാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ അ​ദ്ദേ​ഹം ക​യ​റി​യ​തി​നെ എ​ന്തി​നാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്.

ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്‍​എ​സ്എ​സും എ​സ്എ​ന്‍​ഡി​പി​യും യോ​ജി​ച്ചു​പോ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ല. സ​ഹ​ക​ര​ണ ആ​വ​ശ്യം അ​ദ്ദേ​ഹം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും.

ഞ​ങ്ങ​ള്‍ അ​ലോ​ഹ്യ​ത്തി​ല്‍ അ​ല്ല, ലോ​ഹ്യ​ത്തി​ല്‍ ത​ന്നെ​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​സ്എ​സ് സ​മ​ദൂ​രം തു​ട​രു​മെ​ന്നും വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രാ​യ നി​ല​പാ​ടി​ൽ സം​ഘ​ട​ന ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

 

Kerala

സുകുമാരൻ നായർക്കെതിരേ പടയൊരുക്കവുമായി നായർ ഐക്യവേദി, ആലപ്പുഴയിൽ സംഗമം

ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്‍റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.

60 ശതമാനം ദരിദ്രാവസ്ഥയിൽ

മന്നത്തിന്‍റെ പുഷ്‌കല കാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്‍റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു. ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്‌ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു.
എന്നാൽ. ഇന്നു പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ . 60 ശതമാനത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍. സഹായിക്കുവാന്‍ ആരുമില്ല. പഴയ കാല പ്രമാണിത്തത്തിന്‍റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു.

ആഗോള അയ്യപ്പസംഗമം

50 ലക്ഷം വരുന്ന നായന്മാരില്‍ കേവലം ഏഴു ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എൻഎസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെക്കൊണ്ട് സ്വന്തം കാര്യം നേടുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. 50 വര്‍ഷമായി എൻഎസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃസംഗമമെന്നും അതിനാൽ എല്ലാവരും പങ്കെടുക്കണമെന്നും ഐക്യവേദി കൺവീനറുടെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സമംഗവുമായി എൻഎസ്എസ് കൈകോർത്തതും പ്രതിഷേധാർഹമാണെന്നു സംഘാടകർ പറയുന്നു.

Kerala

സു​കു​മാ​ര​ൻ നാ​യ​രെ നേ​രി​ൽ കാ​ണും; എ​ൻ​എ​സ്എ​സു​മാ​യി അ​ക​ൽ​ച്ച​യി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

 

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സു​മാ​യോ ഒ​രു സാ​മൂ​ദാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യോ അ​ക​ൽ​ച്ച​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. എ​ല്ലാ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​മാ​യും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രെ നേ​രി​ൽ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ ഫ്ള​ക്സ് ഉ​യ​ർ​ത്തി​യ​ത് ആ​രാ​ണെ​ന്ന് അ​റി​യി​ല്ല. മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ടാ​ണ് താ​ൻ ഈ ​വി​വ​രം അ​റി​യു​ന്ന​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ പീ​ഠ​ത്തി​ലെ തൂ​ക്കം കു​റ​ഞ്ഞ സം​ഭ​വ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സ്വ​ർ​ണ പീ​ഠ​ത്തി​ന്‍റെ തൂ​ക്കം കു​റ​ഞ്ഞ​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നു. ഷോ​ർ​ണൂ​ർ ന​ഗ​ര​ത്തി​ലാ​ണ് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന​ത്. സ്വാ​ർ​ത്ഥ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി നാ​യ​ർ സ​മു​ദാ​യ​ത്തെ പ​ണ​യ​പ്പെ​ടു​ത്തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ രാ​ജി​വ​യ്ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി സേ​വ് എ​ൻ​എ​സ്എ​സ് എ​ന്ന പേ​രി​ലാ​ണ് ക​റു​ത്ത നി​റ​ത്തി​ലു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up